ദേശീയപാതയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങൾ

തൃശ്ശൂ‌ർ: ദേശീയപാതയിൽ തളിക്കുളം കൊപ്രക്കളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വാടാനപ്പിള്ളി അമ്പലത്ത് വീട്ടിൽ യൂസഫ് (67), ഭാര്യ ആയിഷത്ത് (57), മകൻ ഫിറോസ് ( 31 ) എന്നിവ‌ർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.