മത്സ്യത്തൊഴിലാളികളാണ് ഇവരെന്നും ഇന്നലെയും ജോലിക്ക് പോയിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

ആലപ്പുഴ: ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി രഞ്ജിത്ത് (60), മക്കളായ ലെനിൻ (35) സുനിൽ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണഞ്ചേരി പോലീസ് സ്ഥലത്ത് എത്തി വീട് തുറന്ന് മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. മത്സ്യത്തൊഴിലാളികളാണ് ഇവരെന്നും ഇന്നലെയും ജോലിക്ക് പോയിരുന്നുവെന്നും അയൽവാസികൾ പറയുന്നു. രാത്രി വീട്ടിൽ ചില വഴക്കും ബഹളവും കേട്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മരാരിക്കുളം തെക്ക് പഞ്ചായത്തിലെ തീരപ്രദേശത്താണ് ഇവരുടെ വീട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred