കോട്ടയം: കോട്ടയം ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും അമ്മയെയും മകനെയുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71) , സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തിയത്.  ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.