തൃശൂർ: തൃശൂർ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനുപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, സതീഷ്, അഭയ്ജിത്ത് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഇവരെ പഴുന്നാന ചെന്മംതിട്ടയിൽ നിന്നാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

read more സനൂപിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് പുറകിലടിച്ചു, വെട്ടുകത്തി കൊണ്ട് വെട്ടിയെന്നും പ്രതികൾ.

അതെ സമയം കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ  ഒന്നാം പ്രതി നന്ദനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ പ്രതികളുമായി തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. നന്ദൻ സനൂപിനെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് ബസില്‍ കയരി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നന്ദനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പാസ്പോര്ട്ടും മറ്റ് രേഖകളും പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു

read more സനൂപിന്റെ കൊലപാതകം: മുഖ്യപ്രതി നന്ദനെ റിമാന്റ് ചെയ്തു, രണ്ട് പേർ കൂടി പിടിയിലായി