ഇടുക്കി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ നിന്ന് ഇന്ന് ഗർഭിണിയുടേത് ഉൾപ്പടെ 3 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. ഇനി അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്. അപകടം നടന്നതിന് കിലോമീറ്ററുകൾ ദൂരത്തുള്ള ഭൂതക്കുഴിയിൽ നിന്നാണ് ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഈ മേഖല കേന്ദ്രീകരിച്ച് നാളെയും തെരച്ചിൽ തുടരും. 

മേഖലയിൽ പുലിയടക്കമുള്ള വന്യമൃഗശല്യം രക്ഷാപ്രവർത്തനങ്ങൾക്ക് ഭീഷണിയാവുന്നുണ്ട്. ഇടക്കുള്ള മഴയും പ്രതിസന്ധി സൃഷ്ടിക്കുന്നു.