സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പുറത്താണ് മൂവർക്കും പൊള്ളലേറ്റത്. അതേസമയം, നിലമ്പൂരിൽ ഇന്നലെ രേഖപ്പെടുത്തിയത് 38 ഡിഗ്രി താപനിലയാണ്. 

മലപ്പുറം: കനത്ത ചൂടിൽ മലപ്പുറം ജില്ലയിലെ വഴിക്കടവിൽ 3 പേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സുര്യാതപമേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. തണലിനായി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചുകെട്ടുന്നതിനിടയിലാണ് മൂവർക്കും പൊള്ളലേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പുറത്താണ് മൂവർക്കും പൊള്ളലേറ്റത്. അതേസമയം, നിലമ്പൂരിൽ ഇന്നലെ രേഖപ്പെടുത്തിയത് 38 ഡിഗ്രി താപനിലയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിലമ്പൂരിലെ ഓട്ടോ മാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. അതേസമയം, എടക്കര പാലേമാട് കേരള സ്കൂൾ വെതർ സ്റ്റേഷനിൽ ഞായറാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില 40.2 ഡിഗ്രിയാണ്.

കുളിമുറിക്ക് തൊട്ടടുത്ത് അടുക്കള, വെളിച്ചമില്ലാത്ത ടോയ്‍ലെറ്റ്, പൊട്ട അപാർട്മെന്റിന്‍റെ വാടക കേട്ടാല്‍ ഞെട്ടും

https://www.youtube.com/watch?v=2EuiIOefVWc