എറണാകുളം: മഞ്ഞപ്രയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് റബര്‍ ഷീറ്റ് മോഷ്ടിച്ചവര്‍ പിടിയില്‍. ഐരാപുരം സ്വദേശി ജോൺസൻ, അയ്യമ്പുഴ സ്വദേശി ബിനോയി, മഴുവന്നൂർ ഷിജു എന്നിവരാണ് പിടിയിലായത്. ആയിരം കിലോ റബര്‍ ഷീറ്റാണ് ഇവര്‍ മോഷ്ടിച്ചത്. ഡിസംബര്‍ 17 നാണ് മോഷണം നടന്നത്. രാത്രി കാറിലെത്തിയ സംഘം ഷീറ്റുകൾ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവടക്കാർക്ക് വിൽക്കുകയായിരുന്നു.