അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. പൊലീസുകാർ മദ്യപിച്ചുവെന്ന വിവരത്തെ തുടർന്ന് റൂറൽ എസ്പി നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്യൂട്ടി വീഴ്ച കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് മുമ്പ് ഇവർ സ്ഥലം വിട്ടതായി ഡിവൈഎസ്പി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ജോലിയിൽ ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ഓണാഘോഷത്തിനിടെ പൊലീസുകാർ മദ്യപിച്ചുവെന്ന വിവരം ലഭിച്ച റൂറൽ എസ്പി പ്രശാന്തൻ സ്റ്റേഷനിൽ മിന്നൽ പരിശോധനക്കായി എത്തി. അപ്പോഴാണ് മൂന്ന് പൊലീസുകാർ ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് മുമ്പ് പൊലീസുകാർ സ്ഥലം വിടുകയും ചെയ്തുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയതോടെയാണ് റൂറൽ എസ്പി പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

YouTube video player