കൊല്ലം: തെന്മല പൊലീസ് സ്റ്റേഷനിലെ മൂന്ന്  പൊലീസ്  ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശികളായ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പൂയപ്പള്ളി സ്വദേശിയായ എഎസ്‍‍ഐയ്‍ക്കും ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തെന്മല പൊലീസ് സ്റ്റേഷനിലെ 24 ഉദ്യോഗസ്ഥരും ക്വാറന്‍റീനില്‍ പ്രവേശിച്ചു. 

സിഐ, എസ്‍ഐ മാർ അടക്കം മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ഞായറാഴ്ച ഉച്ച തിരിഞ്ഞ് ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ടോടെ തെന്മല പൊലീസ് സ്റ്റേഷനും പരിസരവും, വാഹനങ്ങളും അണുവിമുക്തമാക്കി. പകരം പോലീസ് ഉദ്യോഗസ്ഥർക്കു ചുമതല നൽകി.