തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍  സ്ഥലത്തെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ നാല് വിദ്യാർത്ഥികൾ തിരുവനന്തപുരം വെള്ളായണി കായലിന്‍റെ തീരത്തെ വവ്വാമൂലയിൽ കുളിക്കാനെത്തിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മുകുന്ദൻനുണ്ണി, ഫെർഡിനാൻ, ലിബിനോ എന്നിവരാണ് വെള്ളത്തിലേക്കിറങ്ങിയത്. കൂട്ടത്തിലൊരാൾ കയത്തിലേക്ക് വീഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രണ്ട് പേരും മുങ്ങി താഴ്ന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും മൂന്ന് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനായി മൂന്ന് മതദേഹവും തിരുവനനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നത്. വെള്ളത്തില്‍ ഇറങ്ങാതിരുന്ന വിദ്യാര്‍ത്ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേരും മരിച്ചിരുന്നു. 

ബിഹാറിൽ വീണ്ടും ട്വിസ്റ്റ്! നിതീഷ് കുമാര്‍ രാജ്ഭവനിൽ, എന്‍ഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട്ട് തള്ളി ജെഡിയു

Asianet News Live | Malayalam News Live | Kerala Assembly | Election 2024 | #Asianetnews