കോട്ടയം: തേനീച്ചകളുടെ ആക്രമണത്തിൽ മൂന്ന് ടാപ്പിംഗ് തൊഴിലാളികൾക്ക് പരിക്ക്. കോട്ടയം മുണ്ടക്കയത്താണ് ടാപ്പിംഗിനിടെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. 

മുണ്ടക്കയം ടി ആൻഡ് ടി എസ്റ്റേറ്റിലെ മണിക്കൽ ഡിവിഷനിലെ തൊഴിലാളികൾ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. സംഭവത്തിൽ ടാപ്പിംഗ് തൊഴിലാളികളും മണിക്കൽ  സ്വദേശികളുമായ പി.ശശി (58), ബാബു (52) ,അജയകുമാർ (33) എന്നിവർക്കാണ് പരിക്കറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.