കോഴിക്കോട്: അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നിന്ന് ഇന്ന് മൂന്ന് ട്രെയിനുകള്‍ പുറപ്പെടും. ബിഹാറിലേക്കും മധ്യപ്രദേശിലേക്കും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍. ബിഹാറിലേക്കും മധ്യപ്രദേശിലേക്കുമുള്ള ട്രെയിന്‍ കോഴിക്കോട് നിന്നും ഒഡീഷയിലേക്ക് പാലക്കാട് നിന്നുമാണ് ട്രെയിന്‍ പുറപ്പെടുക. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പാലക്കാട് ഒലവക്കോട് നിന്നാണ് ആദ്യ ട്രെയിന്‍ പുറപ്പെടുക. ഇതില്‍ 1200 അതിഥി തൊഴിലാളികള്‍ ഒഡീഷയിലേക്ക് പോകും.

വൈകിട്ട് അഞ്ച് മണിക്ക് താമരശ്ശേരി താലുക്കിലുള്ള 1197 അതിഥി തൊഴിലാളികളുമായി ബിഹാറിലേക്ക് ട്രെയിന്‍ പുറപ്പെടും. കഴിഞ്ഞ ദിവസം റദ്ദാക്കിയ ട്രെയിനാണ് ഇന്ന് പുറപ്പെടുന്നത്. മധ്യപ്രദേശിലേക്ക് കണ്ണൂരിൽ നിന്നുള്ള 450 അതിഥി തൊഴിലാളികളുമായി രാത്രി എട്ട് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. ടിക്കറ്റിനുള്ള പണം മധ്യപ്രദേശ് സർക്കാർ നൽകും. മൂന്ന് ട്രെയിനുകളിലേക്കുമുള്ള ആളുകളെ കെഎസ്ആർടിസി മാർഗ്ഗമായിരിക്കും റെയിൽവേ സ്റ്റേഷനുകളില്‍ എത്തിക്കുക.

പ്രവാസികളെ തിരിച്ചെത്തിക്കാൻ പോയ ഇന്ത്യൻ കപ്പലുകൾ പുറംകടലിൽ തുടരുന്നു, കൂടുതൽ സമയം തേടി യുഎഇ...


.