കൊട്ടാരക്കര ഉമ്മന്നൂര്‍ സ്വദേശി ബൈജു-അമ്മു ദമ്പതികളുടെ മകൻ ദിലിൻ ബൈജു ആണ് മരിച്ചത്. ഉയരം കുറഞ്ഞ കൈവരിയുള്ള കിണറിൽ കുഞ്ഞ് വീഴുകയായിരുന്നു.

കൊല്ലം: കൊല്ലത്ത് കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കൊട്ടാരക്കര ഉമ്മന്നൂരിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചത്. ബൈജു-അമ്മു ദമ്പതികളുടെ മകൻ ദിലിൻ ബൈജു (3) ആണ് മരിച്ചത്. കുട്ടി വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. ഉയരം കുറഞ്ഞ കൈവരിയുള്ള കിണറിൽ കുഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കില്‍ നടന്നില്ല. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്ത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്.

YouTube video player