വീയപുരത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഇവര്‍. പമ്പയാറ്റില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. 

ആലപ്പുഴ: വീയപുരത്ത് പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കൊല്ലം പന്മന സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇവർ മൂന്നുമണിക്കാണ് വീയപുരം തടി ഡിപ്പോയ്ക്ക് സമീപം കുളിക്കാനിറങ്ങിയത്. ഫയർഫോഴ്‌സും റെസ്ക്യൂ ടീമും ചേർന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred