തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം
കൊച്ചി: തൃക്കാക്കരയിലെ (thrikkakara by election)എൻ ഡി എ സ്ഥാനാർഥിയെ(nda candidate) തീരുമാനിക്കാനുള്ള ചർച്ച തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനാണു (an radhakrishnan)മുൻ തൂക്കം.നാളെ കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്.അത് കൂടി കഴിഞ്ഞു പ്രഖ്യാപനം വരാൻ ആണ് സാധ്യത.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ. ഇന്നലെ രാത്രി കെ ജരിവാളിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ സോംനാഥ് ഭാരതിയടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് കേരളത്തിൻ്റെ ചുമതലയുള്ള നേതാക്കൾ നൽകിയ റിപ്പോർട്ടും ചർച്ചയായി. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിൻ്റെ മുന്നിലുണ്ട്.എന്നാൽ ട്വിൻ്റി ട്വൻ്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. എ എ പി യിലേക്ക് ട്വൻ്റി ട്വൻ്റി ലയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നിലവില്ലെന്നാണ് വിവരം. ഇരു പാർട്ടികളും കേരള വികസനത്തിനായി സഹകരിച്ച് നിങ്ങാനാണ് നിലവിലെ ധാരണ
തൃക്കാക്കരയിൽ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ്; മുന്നണി സ്ഥാനാർഥി ഉണ്ടാകും
തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞെടുപ്പിൽ (by election)ആം ആദ്മി പാർട്ടിയും(aam admi) ട്വന്റി ട്വന്റിയും (twenty twenty)ബദലാകുമെന്ന് സാബു എം.ജേക്കബ്. ആപ്പും ട്വന്റി ട്വന്റിയും യുഡിഎഫിനും എൽഡിഎഫിനും ബദലായി മാറുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി-ട്വന്റിയുംആം ആദ്മി പാർട്ടിയും ചേർന്നുള്ള സ്ഥാനാർഥിയുണ്ടാകുമെന്നും സാബു എം.ജേക്കബ് കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുന്നണികൾ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള ചർച്ചകൾക്കായി അരവിന്ദ് കേജരിവാൾ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. ഒരു പക്ഷേ അന്ന് മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത.
പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും
