തൃക്കാക്കരയില്‍ പൂർണ  വിജയ  പ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രി എത്തുന്നത്തോടെ പ്രചാരണം  ശക്തമാകും. കെ വി തോമസിന്റെ  വരവും  ഗുണം  ചെയ്യും. വികസനത്തിനു ജന  പിന്തുണ കിട്ടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

ചങ്ങനാശ്ശേരി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് എന്‍എസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അനുഗ്രഹം നല്‍കിയെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജോ ജോസഫ് പ്രതികരിച്ചു. 

തൃക്കാക്കരയില്‍ പൂർണ വിജയ പ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രി എത്തുന്നത്തോടെ പ്രചാരണം ശക്തമാകും. കെ വി തോമസിന്റെ വരവും ഗുണം ചെയ്യും. വികസനത്തിനു ജന പിന്തുണ കിട്ടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

വളരെ കുറച്ചു നേരമാണ് ജോ ജോസഫ്- സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച നീണ്ടു നിന്നത്. പെരുന്നയിൽ എത്തി 5 മിനിറ്റിനകം സ്ഥാനാര്‍ത്ഥി മടങ്ങി.

Read Also: എസ്ഡിപിഐ വോട്ടിനായി 'ഇടതും വലതും' വിലപേശുകയാണ്, വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോ? സന്ദീപ് വാര്യര്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. സിൽവർ ലൈൻ ഇടത് മുന്നണി പ്രധാന പ്രചാരണ വിഷയമാക്കുമ്പോഴും സർവേ കല്ലിടൽ നിർത്തിയതിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടർമാർ. സ്ഥാനാർഥി സഭാ നോമിനിയെന്ന ആരോപണത്തിലും പിണറായിയുടെ മറുപടിയുണ്ടായേക്കും.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ടീം ക്യാപ്റ്റൻ എത്തുന്നത്. ഇന്നലെ വൈകിട്ട് പിണറായി കൊച്ചിയലെത്തിയതോടെ ഇടത് ക്യാമ്പ് ആവേശത്തിലാണ്. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ സർക്കാരിനും തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.തൃക്കാക്കരയുടെ അണിയറയിൽ ഇനി പ്രചാരണത്തിന്‍റെ ചുക്കാൻ മുഖ്യന്ത്രി ഏറ്റെടുക്കും. ഇന്നലെ രാത്രി നേതാക്കളെ വിളിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രചാരണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

സിപിഎം പ്രചാരണത്തിൽ പ്രധാന വിഷയം സിൽവർലൈൻ ആണ്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുറ്റിയടി നിർത്തിയെന്ന പരിഹാസമാണ് യുഡിഎഫ് ഉയർത്തുന്നത്.തൃക്കാക്കരയിൽ തോറ്റാൽ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു.

ഇത്തരം വിമർശനങ്ങൾ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ മറികടക്കാമെന്നാണ് ഇടത് പ്രവർത്തകർ കരുതുന്നത്.സ്ഥാനാർഥി സഭാ നോമിനിയാണെന്നതായിരുന്നു മണ്ഡലത്തിൽ ഇടത് മുന്നണി തുടക്കത്തിൽ നേരിട്ട മറ്റൊരാരോപണം.

സഭയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിട്ടെന്ന് ഇടത് ക്യാമ്പ് ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലും മുഖ്യമന്ത്രി മറുപടി നൽകിയേക്കും.കെവി തോമസ് ഇതാദ്യമായി സിപിഎം പ്രചാരണ വേദിയിലെത്തുന്നുവെന്ന പ്രത്യേകതയും പിണറായി പങ്കെടുക്കുന്ന കൺവെൻഷനുണ്ട്.സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള ഇടത് നേതാക്കളും കഎവൻ,ൻിൽ എത്തും. വൈകിട്ട് 4 മണിയ്ക്ക് പാലാരിവട്ടത്താണ് ഇടത് കൺവെൻഷൻ.