പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തുന്ന കൗൺസിലർമാരുടെ നിർദ്ദേശം കൂടി കേൾക്കുമെന്ന് കമ്മിഷൻ അം​ഗങ്ങൾ പറയുന്നു. ഡിസിസി വൈസ് പ്രസിഡണ്ട്. മുഹമ്മദ്‌ ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എക്സ്.സേവ്യർ എന്നിവരാണ് അന്വേഷണം നടത്തിയത്

കൊച്ചി: തൃക്കാക്കര ന​ഗരസഭയിലെ പണക്കി‌ഴി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ കോൺ​ഗ്രസ് ജില്ല കമ്മറ്റിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ ഇല്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമേ റിപ്പോർട്ട് ഉണ്ടാകു. പാർലമെന്ററി പാർട്ടിയുടെ നിർദ്ദേശം കൂടി കേട്ട ശേഷമേ അന്തിമ റിപ്പോർട്ട് കൈമാറുകയുള്ളു. പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തുന്ന കൗൺസിലർമാരുടെ നിർദ്ദേശം കൂടി കേൾക്കുമെന്ന് കമ്മിഷൻ അം​ഗങ്ങൾ പറയുന്നു. ഡിസിസി വൈസ് പ്രസിഡണ്ട്. മുഹമ്മദ്‌ ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എക്സ്.സേവ്യർ എന്നിവരാണ് അന്വേഷണം നടത്തിയത്.

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona