Asianet News MalayalamAsianet News Malayalam

തൃപ്പൂണിത്തുറ പടക്ക സ്ഫോടനത്തിൽ അന്വേഷണം ഊർജിതം; കരാറുകാർക്കെതിരെ കേസെടുത്ത് പോത്തൻകോട് പൊലീസും

അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. കരാറുകാരൻ ആദർശിൻ്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Thrippunithura firecracker blast case pathankot police take case against contractors nbu
Author
First Published Feb 13, 2024, 8:15 AM IST

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ഊർജിതം. അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. അതിനിടെ, കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദർശിൻ്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാറുകാരൻ ആദർശിൻ്റെ സഹോദരൻ്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്.

രണ്ട് പേർ മരിച്ച സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ നാല് പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉഗ്രസ്ഫോടനത്തിൽ വീട് തകർന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചിലർ ബന്ധുവീടുകളിലേക്കും താമസം മാറി. സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ പറയുന്നത്. വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നൽകണമെന്ന് ഉയരുന്ന ആവശ്യം. സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍ഷണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios