ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ ജോലിയ്ക്ക് പോകാനായി നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത്. മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിൻ്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തൃശൂർ: തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ ജോലിയ്ക്ക് പോകാനായി നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത്. മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിൻ്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം വീടുവിട്ടുപോയ ശിവപ്രസാദിനെ അയ്യന്തോളിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player