ഒക്ടോബർ ആറിനാണ് എമിൽഡ ഭർതൃവീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
തൃശ്ശൂർ: ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുട്ടി പോട്ട സ്വദേശി അഫ്സലിന്റെ ഭാര്യ എമിൽഡ(22)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ഒക്ടോബർ ആറിനാണ് എമിൽഡ ഭർതൃവീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
പരിയാരം സ്വദേശിയായ എമിൽഡയും അഫ്സലും രണ്ടുവർഷം മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ദമ്പതിമാർക്ക് ഒരുവയസ്സുള്ള കുഞ്ഞുമുണ്ട്. എമിൽഡയെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായി ഒരു സുഹൃത്താണ് പൊലീസിന് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)