Asianet News MalayalamAsianet News Malayalam

തൃശൂരിൽ 6ാം ക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ഇന്നലെ ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയ ശേഷം പട്ടിപ്പറമ്പ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. 

Thrissur girl was dropped from bus minister suggested an investigation sts
Author
First Published Oct 28, 2023, 10:01 AM IST

തൃശൂർ: തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിർദ്ദേശം നൽകിയത്. പെൺകുട്ടിയെ വഴിയിൽ ഇറക്കിവി‍ട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പഴയന്നൂർ പൊലീസ് ഇന്ന് മൊഴിയെടുക്കും. രാവിലെ 10 മണിക്ക് ഇരു കൂട്ടരോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ഇന്നലെ ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയ ശേഷം പട്ടിപ്പറമ്പ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. സാധാരണ രണ്ട് രൂപയാണ് കൊടുക്കാറ്. ഇതനുസരിച്ചാണ് രണ്ട് രൂപ കരുതിയത്. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാർഥിനിക്ക് പോകേണ്ടിയിരുന്നത്. വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. 

'ബസ് ചാർജ് കുറവെന്ന് പറഞ്ഞു'; തൃശൂരിൽ ആറാം ക്ലാസുകാരിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടെന്ന് പരാതി

'2 രൂപക്കുള്ളത് കഴിഞ്ഞു, നീ ഇവിടെ ഇറങ്ങിക്കോ എന്ന് കണ്ടക്ടർ പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios