വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു
തൃശൂര്‍: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയും എം കെ വർഗീസ് നൽകി. നിലവിൽ തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫ് മേയറാണ് എംകെ വര്‍ഗീസ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടര്‍ന്ന എംകെ വര്‍ഗീസിനെതിരെ സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സര്‍ക്കാരിനെതിരെയും പലപ്പോഴായി വിമര്‍ശനം ഉന്നയിച്ചിരുന്ന എംകെ വര്‍ഗീസിനെതിരെ ഇടതുപക്ഷത്ത് നിന്ന് എതിര്‍പ്പ് ശക്തമാണ്. മേയറുടെ നിലപാടിനെതിരെ എൽഡിഎഫിൽ നേരത്തെ മുതൽ അതൃപ്തിയുണ്ട്.


