Asianet News MalayalamAsianet News Malayalam

തൃശ്ശൂർ പൂരം പ്രദർശന നഗരിയുടെ വാടക വര്‍ധിപ്പിച്ചതിനെതിരെ കോൺഗ്രസ് രാപകൽ സമരം

തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്‍റെ ആറേക്കർ ഭൂമിയാണ് പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത്

Thrissur Pooram exhibition ground rent increased, congress protest continues
Author
First Published Dec 22, 2023, 6:53 AM IST

തൃശൂര്‍: തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ രാപകൽ സമരം തുടങ്ങി. ആചാരാനുഷ്‌ഠാനങ്ങളെ തകർക്കാനുള്ള സി.പി.എമ്മിന്‍റെ നീക്കമാണ് പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയതെന്ന് കെ.മുരളിധരൻ എം.പി. കുറ്റപ്പെടുത്തി. കോർപറേഷൻ ഓഫിസിനു മുമ്പിലെ പ്രദർന നഗരിയിലാണ് സമരം.

തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്‍റെ ആറേക്കർ ഭൂമിയാണ് പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത്. കഴിഞ്ഞ വർഷം മുപ്പത്തിയൊൻപതു ലക്ഷം രൂപയായിരുന്നു വാടക. ഇക്കുറി അത്, രണ്ടേക്കാൽ കോടി രൂപയായി വർധിപ്പിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. വാടക തർക്കം തുടങ്ങി എട്ടു മാസമായി കഴിഞ്ഞെങ്കിലും ഇനിയും പരിഹാരമായിട്ടില്ല. രാപകൽ സമരം രാവിലെ ഒൻപതിനും സമാപിക്കും. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios