ആനക്കുള്ള പട്ടയുമായി എത്തിയവരോടും സ്പെഷൽ കുടകളുമായി എത്തിയവരേയും കമ്മീഷണർ തടയുന്നതും ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.  

തൃശ്ശൂർ: പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന വിമർശനം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എടുത്തുകൊണ്ടു പോടാ പട്ട' എന്ന്ക മ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തിരുവമ്പാടിയുടെ കുടമാറ്റത്തിനു ള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പോലീസ് തടഞ്ഞു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്