നാളെ തൃശൂരിലെ വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ രാവിലെ 11മണിക്കാണ് ചർച്ച. ജില്ലയിലെ മൂന്ന് മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും.

തൃശൂർ: ശക്തൻ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തൃശൂരിലെ വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ രാവിലെ 11മണിക്കാണ് ചർച്ച. ജില്ലയിലെ മൂന്ന് മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും.

ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ നിരാഹാര സമരം ആരംഭിച്ചിരുന്നു. അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന മാര്‍ക്കറ്റ് തുറക്കാത്തത് കളക്ടറുടെ പിടിവാശി മൂലമെന്നാണ് വ്യാപാരികളുടെ ആരോപണം. മൊബൈൽ കടകൾ തുറക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടും കളക്ടർ അനുമതി നൽകിയില്ലെന്നും പരാതിയുണ്ട്.

പഴം പച്ചക്കറി,പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500 കടകളാണ് തൃശൂര്‍ ശക്തൻ മാര്‍ക്കറ്റില്‍ ഉള്ളത്. 1300 തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു. ലോക്ഡൗണ്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ശക്തൻ മാര്‍ക്കറ്റ് അടച്ചിരുന്നു. 5 മാസമായി അടച്ചുകിടക്കുന്നതിനാല്‍ വ്യാപാരികളും തൊഴിലാളികളും ദുരിതത്തിലാണ്.അതിനാല്‍ കൊവിഡ് മാനദണ്ഡം പാലിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പലവട്ടം ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും കളക്ടര്‍ ചര്‍ച്ചക്കു പോലും തയ്യാറായില്ലെന്നും വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. 

കഴിഞ്ഞ വര്‍ഷം കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിച്ചതിന് മുഖ്യമന്ത്രി ശക്തൻ മാര്‍ക്കറ്റിലെ വ്യാപാരികളെയും തൊഴിലാളികളെയും അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ മാര്‍ക്കറ്റ് തുറക്കാൻ അനുവദി്ച്ചാല്‍ കൊവിഡ് നിരക്ക് വീണ്ടും കൂടുമെന്ന് ആശങ്കയിലാണ് അധികൃതര്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona