Asianet News MalayalamAsianet News Malayalam

Kerala Rain : ഇന്നും പരക്കെ മഴ; മൺസൂൺ നാളെയോടെയെന്ന് പ്രവചനം

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത.

Thunderstorm with light rainfall & gusty winds speed reaching 40 Kmph is likely at one or two places in all districts
Author
Thiruvananthapuram, First Published May 26, 2022, 7:21 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് (rain)സാധ്യത.ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികൾക്ക് (fishermen) പ്രത്യേക ജാഗ്രത നിർദേശം ഇല്ല.

കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായാണ് ഈ ദിവസങ്ങളിലെ മഴ. നാളെയോടെ മൺസൂൺ   തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എങ്കിലും കാലവർഷം എത്തിച്ചേരുന്നത് കുറച്ചുകൂടി വൈകാൻ സാധ്യത ഉണ്ട്. 

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കി കല്ലാർ ഡാം തുറക്കും

ഇടുക്കി കല്ലാർ ഡാമിന്റെ ജലാസംഭരണിയിൽ അടിഞ്ഞു കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനും ഷട്ടറിന്റെ അറ്റകുറ്റപ്പണികൾക്കുമായാണ് തുറക്കുന്നത് . ഷട്ടർ 10 സെ.മീ ഉയർത്തി അഞ്ച് ഘനമീറ്റർ വെള്ളം ഒഴുക്കും. 26 മുതൽ 31  വരെയുള്ള ദിവസങ്ങളിൽ പല പ്രാവശ്യമായാണ് തുറക്കുക. കല്ലാർ,ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
 

Follow Us:
Download App:
  • android
  • ios