ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യത ഇല്ല .അതുകൊണ്ടാണ് ഏപ്രിൽ മാസത്തിൽ പ്രതീക്ഷിക്കുന്നത്. അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആണ് . ഏത് സമയത്ത് ഉപതെരഞ്ഞെടുപ്പ് വന്നാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൂര്‍ണ്ണ സജ്ജമാണെന്ന് ടിക്കാറാം മീണ പറഞ്ഞു

മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തദ്ദേശ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ വലിയ പ്രാധാന്യമാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫും യുഡിഎഫും ബിജെപിയും കൽപ്പിക്കുന്നത്.