സീനിയർ സിവിൽ പൊലീസ് ഓഫീസറാകാൻ നിലവിൽ 15 വർഷം സർവ്വീസ് പൂർത്തിയാക്കേണ്ടിയിരുന്നത് 12-വര്‍ഷമായി കുറച്ചു.
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെ ഗ്രേഡ് പ്രമോഷന് പരിഗണിക്കേണ്ട കാലയളവ് കുറച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. സീനിയർ സിവിൽ പൊലീസ് ഓഫിസർ, എ എസ് ഐ, ഗ്രേഡ് എസ് ഐ എന്നീ തസ്തികകളിലേക്കുള്ള പ്രൊമോഷൻ കാലയളവാണ് കുറച്ചത്.
സീനിയർ സിവിൽ പൊലീസ് ഓഫീസറാകാൻ നിലവിൽ 15 വർഷം സർവ്വീസ് പൂർത്തിയാക്കേണ്ടിയിരുന്നത് 12-വര്‍ഷമായി കുറച്ചു. എഎസ്ഐയാ കാനുള്ള സർവ്വീസ് കാലാവധി 22 വര്‍ഷത്തില്‍ നിന്നും 20 ആക്കി. ഗ്രേഡ് എസ്ഐയാകാനുള്ള കാലയളവ് 27 ൽ നിന്നും 25 ആയി കുറച്ചു. പൊലീസ് അസോസിയേഷന്റെ ഏറെ നാളെത്തെ ആവശ്യമായിരുന്നു സ്ഥാനകയറ്റത്തിനുള്ള സർവ്വീസ് കാലയളവ് കുറയ്ക്കുയെന്നത്.
