തിരുവനന്തപുരം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് അഞ്ച് മണിയോടെയുള്ള അറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തിൽ കാര്യമായ മഴ ഭീഷണിയൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുള്ള അറിയിപ്പിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും മഴ ജാഗ്രത നിർദ്ദേശങ്ങളില്ല.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരത്ത് ഇന്ന് (20 -09-2022) ന് മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
20 - 09 - 2022 മുതൽ 22 - 09 - 2022 വരെ : ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
20 - 09 - 2022 : വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
