Asianet News MalayalamAsianet News Malayalam

വികസന പദ്ധതികൾ സമര്‍പ്പിച്ച് പ്രധാനമന്ത്രി, എഐ കാമറയുടെ നോക്കുകൂലി, ഫോൺ പൊട്ടിത്തെറിച്ച് മരണം- 10 വാര്‍ത്ത

ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാര്‍ത്തകൾ അറിയാം...

Todays top 10 news latest and trending kerala india news ppp
Author
First Published Apr 25, 2023, 7:09 PM IST

1-വന്ദേഭാരത്, ജല മെട്രോ, വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ആവേശമായി രണ്ട് ദിവസത്തെ സന്ദർശനം

ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനം. കേരള വികസനത്തിന് നാഴികക്കല്ലായ ജല മെട്രോ, വന്ദേഭാരത് ട്രെയിൻ അടക്കം രണ്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, നേമം- തിരുവനന്തപുരം -കൊച്ചുവേളി സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ ട്രാക്ക് നവീകരണം എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കമിട്ടു.

2- ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചത് മുഖത്തും തലയ്ക്കുമേറ്റ പരിക്ക് കാരണം, പ്രാഥമിക റിപ്പോര്‍ട്ട്

തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നി​ഗമനം പുറത്ത്. ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുഖത്തും തലയ്ക്കും പരിക്കേറ്റു. മരണകാരണമായത് ഈ പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

3-  'എല്ലാമറിയുന്ന പിണറായിക്ക് മൗനവ്രതം, എഐ ടെണ്ടർ സുതാര്യമല്ല, തെളിവ്, സ്രിറ്റിന് 9 കോടി നോക്കുകൂലി': സതീശൻ

എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട തെളുവുകൾ തന്റെ പക്കലുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ നൽകിയതെന്നും കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കമ്പനികളാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു.

4- നടൻമാരായ ‍ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക്

നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ പറയുന്നു.

5- ഓപ്പറേഷൻ കാവേരി; 278 പേ‍ർ ജി​ദ്ദയിലേക്ക് പുറപ്പെട്ടു

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാ​ഗമായി 278 പേ‍ർ ജി​ദ്ദയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോ‍‍ർട്ട്. ഐഎൻഎസ് സുമേധയിലാണ് പോർട്ട് സുഡാനിൽനിന്നും പുറപ്പെട്ടത്. ജിദ്ദയിലെത്തുന്ന ഇവരെ വിമാനത്തിൽ നാട്ടിലെത്തിക്കും.

6- പ്രധാനമന്ത്രി പങ്കെടുത്ത വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയല്ല: ചെന്നിത്തല

പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

7- 'ബിജെപി ജയിച്ചാൽ ബൊമ്മൈ തന്നെ കര്‍ണാടക മുഖ്യമന്ത്രി'; ലിംഗായത്ത് വോട്ട് ചോരാതിരിക്കാൻ നീക്കവുമായി അമിത് ഷാ

ബിജെപി ജയിച്ചാൽ ബസവരാജ് ബൊമ്മൈ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകും. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകാൻ ബിജെപി ഒരുങ്ങുകയാണ്. ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും.

8- ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി, പിന്തുണയുമായി ബ്യന്ദ കാരാട്ട് അടക്കം നേതാക്കൾ

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് സുപ്രീംകോടതി. പരാതിയിൽ ദില്ലി പൊലീസിനും, സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മൂന്നാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരത്തിന് പിന്തുണ അറിയിച്ച് കൂടുതൽ രാഷ്ട്രീയ നേതാക്കൾ ജന്തർമന്തറിൽ എത്തി.

9- വന്ദേഭാരതിന് മുകളിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റര്‍ പതിച്ച് കോൺഗ്രസ് പ്രവ‍‍ര്‍ത്തക‍ര്‍

വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനലിൽ ഒട്ടിച്ചത്.

10- സൗദി അറേബ്യയില്‍ മലയാളി കുടുംബം യാത്ര ചെയ്ത കാർ മറിഞ്ഞ് യുവതിയും ബാലികയും മരിച്ചു

സൗദി അറേബ്യയില്‍ ജിദ്ദയിൽനിന്ന് റിയാദിലേക്ക് വരുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് യുവതിയും ബാലികയും മരിച്ചു. തിങ്കളാഴ്ച രാവിലെ റിയാദിൽനിന്ന് 350 കിലോമീറ്ററകലെ അൽ ഖസ്റയിലുണ്ടായ അപകടത്തിൽ മലപ്പുറം കൊടക്കാട് ആലിൻചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്) എന്നിവരാണ് മരിച്ചത്.
 

Latest Videos
Follow Us:
Download App:
  • android
  • ios