ചരക്ക് വാഹനങ്ങൾക്ക് ടോൾ 140 രൂപ ആക്കി ഉയർത്തി. ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ ആയി

തൃശൂർ: പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി. സെപ്തംബർ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും. കാർ ,ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപ ആക്കി. നേരത്തെ ഇത് 75 രൂപ ആയിരുന്നു. ഇരുവശത്തേക്കും ആണെങ്കിൽ 120 രൂപ കൊടുക്കണം. ഇതുവരെ ഇത് 110 രൂപ ആയിരുന്നു. 

ചരക്ക് വാഹനങ്ങൾക്ക് ടോൾ 140 രൂപ ആക്കി ഉയർത്തി. ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona