നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾ പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. 

പാലക്കാട്: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോൾ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾ പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സർവകക്ഷിയോ​ഗത്തിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക. ഇന്നലെ അർധരാത്രി മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധമുയർന്നിരുന്നു. ടോൾ പ്ലാസയിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. കിഴക്കഞ്ചേരി, കണ്ണമ്പ്ര പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങൾക്കായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ജൂലൈ ഒന്നു മുതൽ ഇത് നടക്കില്ലെന്നാണ് കരാർ കമ്പനിയുടെ മുന്നറിയിപ്പ്.

YouTube video player