Asianet News MalayalamAsianet News Malayalam

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ തച്ചങ്കരിയുടെ ഹർജി തള്ളി, വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഇതേ കേസിൽ സമർപ്പിച്ച വിടുതൽ ഹർജി മെയ് 29ന് കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരായ ആവശ്യമായ തെളിവുണ്ടെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ഹർജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 

tomin j thachankary plea to dismiss vigilance inquiry against him rejected by high court
Author
Cochin, First Published Jun 10, 2020, 3:08 PM IST

കൊച്ചി: ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ ഇല്ല. വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.

ഇതേ കേസിൽ സമർപ്പിച്ച വിടുതൽ ഹർജി മെയ് 29ന് കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരായ ആവശ്യമായ തെളിവുണ്ടെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ഹർജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 

2003-07 കാലത്ത് ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് ടോമിൻ ജെ തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. എന്നാൽ, ഈ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് തച്ചങ്കരിയുടെ വാദം. സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. തൃശ്ശൂർ സ്വദേശി പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരെ പരാതി നൽകിയത്. 

Read Also: അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ...

Follow Us:
Download App:
  • android
  • ios