കാസർകോട്: പാണത്തൂർ പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. 

12.30ഓടെയാണ് അപകടമുണ്ടായത്. കർണാകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് കല്ല്യാണ പാർട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബസിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്ത് നിന്നും അബോധാവസ്ഥയിൽ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ കർണാടകയിലെ വിവിധ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്.