ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന സർക്കാർ ഉറപ്പിൽ വിശ്വസിച്ച് നിറം മാറ്റിയ ബസ് ഉടമകൾ പ്രതിസന്ധിയിലായി. നിയമ ഭേദഗതി ഉത്തരവ് ഇറങ്ങാത്തതിനാൽ ആയിരത്തോളം ബസുകൾ നിരത്തിലിറക്കാൻ കഴിയുന്നില്ല. അഞ്ഞൂറോളം പുതിയ ബസുകൾക്ക് രജിസ്ട്രേഷനും ലഭിച്ചിട്ടില്ല.

പാലക്കാട്: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന സർക്കാർ ഉറപ്പിൽ വിശ്വസിച്ച ബസ് ഉടമകൾ പ്രതിസന്ധിയിൽ. തീരുമാനം വന്നതിന് പിന്നാലെ ബസുകളുടെ നിറം മാറ്റിയതും പുതിയതായി പണികഴിപ്പിച്ച ബസുകൾക്ക് വെള്ള നിറം ഒഴിവാക്കിയതുമാണ് വിനയായത്. സർക്കാരിൻ്റെ ഉറപ്പിൽ വിശ്വസിച്ച് 1000 ത്തോളം ബസുകൾ നിറം മാറ്റി. എന്നാൽ സർക്കാർ നിയമ ഭേദഗതി ഉത്തരവ് വരുത്താത്തതിനാൽ ബസുകൾ നിരത്തിലിറക്കാൻ കഴിയുന്നില്ല. മറ്റ് നിറത്തിലുള്ള ബസ് പുറത്തിറങ്ങിയാല്‍ പിഴ വീഴുമെന്നതാണ് കാരണം. 500 പുതിയ ബസുകൾക്ക് രജിസ്‌ട്രേഷനും ലഭിച്ചില്ലെന്ന് ടൂറിസ്റ്റ് ബസ് ഉടമകൾ പറയുന്നു.

YouTube video player