വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. 26 വയസുകാരിയായ ഷാഹിന കണ്ണൂർ ചേലേരി സ്വദേശിനായണ്. 

30 അംഗ സംഘമാണ് ഇളമ്പിലേരിയിൽ ഉണ്ടായിരുന്നത്. ഷഹാന ഒഴികെ സംഘത്തിലുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ഇവരെ ഉടൻ പുറത്തെത്തിക്കും. രണ്ടാഴ്ചയായി ഇവിടെ ആനയുടെ ആക്രമം ഉണ്ടായിട്ടില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 

കണ്ണൂരിലെ സ്വകാര്യ പാരലൽ കോളേജിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയതായിരുന്നു ഇവരെന്നാണ് ലഭ്യമായ വിവരം.