മുംബൈ: എൻസിപി ഇടതുമുന്നണി വിടുമെന്ന സൂചനയുമായി ടി പി പീതാംബരൻ മാസ്റ്റർ. എൽഡിഎഫിനുള്ളിലെ തർക്കത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ടിപി പീതാംബരൻ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മത്സരിച്ച നാല് സീറ്റുകളും എൻസിപിക്ക് വേണം. മറ്റൊരാൾക്ക് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല. സംസ്ഥാനത്തെ തർക്കം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തും. അന്തിമ തീരുമാനം കേന്ദ്രം എടുക്കും.അത് സംസ്ഥാനത്ത് എല്ലാവരും അംഗീകരിക്കുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എ.കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാൻ മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും മുംബൈയിലെത്തിയിട്ടുണ്ട്.