കൊവിഡ് കാലമായതിനാല്‍ അധിക തുക നല്‍കാനാകില്ലെന്ന് പറഞ്ഞെങ്കിലും തൊഴിലാളി യൂണിയനുകള്‍ പിന്മാറാന്‍ തയ്യാറായില്ല. സൗജന്യമായി വിതരണം ചെയ്യാനുള്ള അരിയാണ് കൂലി അമിതമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്. 

തിരുവനന്തപുരം: സൗജന്യ അരി ഇറക്കാൻ തൊഴിലാളി യൂണിയനുകൾ കൊള്ളകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറക്കാനാകാതെ അരി വാഹനത്തില്‍ കെട്ടിക്കിടക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് എൻഎഫ്എസ്‌എ ഗോഡൗണിലേക്ക് എറണാകുളം കാലടിയിൽ നിന്നെത്തിച്ച ലോഡാണ് വഴിയിൽ കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെയെത്തിച്ച അരിയുടെ ലോഡ് 10 മണിക്കൂറായി കെട്ടിക്കിടക്കുകയാണ്. അരി ഇറക്കുന്നതിന് വണ്ടി ഉടമകൾ കൂലിക്ക് പുറമെ 800 രൂപ നൽകണമെന്നാണ് തൊഴിലാഴികളുടെ ആവശ്യം.

കൊവിഡ് കാലമായതിനാല്‍ അധിക തുക നല്‍കാനാകില്ലെന്ന് പറഞ്ഞെങ്കിലും തൊഴിലാളി യൂണിയനുകള്‍ പിന്മാറാന്‍ തയ്യാറായില്ല. സൗജന്യമായി വിതരണം ചെയ്യാനുള്ള അരിയാണ് കൂലി അമിതമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്. സിഐടിയു പ്രവർത്തകർ അധികകൂലി ചോദിച്ചത് മൂലം ലോഡ് ഇതുവരെയും ഇറക്കാനായില്ലെന്ന് അരിയുമായി എത്തിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് അരിയെടുക്കാന്‍ പോയതെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. 

ഡോക്ടറുടെ കുറിപ്പടിയിൽ ബിവറേജസ് വഴി മദ്യം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

എറണാകുളം കാലടിയിലെ ഗോഡൗണില്‍ നിന്നും മൂന്ന് ലോഡുകളിലായി രണ്ടായിരം ചാക്ക് അരിയാണ് എത്തിയത്. സാധാരണനിലയില്‍ മൂന്നൂറ് രൂപയാണ് ഇറക്കുകൂലിയായി നല്‍കുന്നത് ഈ സ്ഥാനത്താണ് ഇവര്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. അധികൃതർ ഇടപെട്ടിട്ടും തൊഴിലാളികൾ വഴങ്ങിയില്ല. തൊഴിലാളികളുടെ നിസ്സഹരണം മൂലം പുലര്‍ച്ചെ എത്തിച്ച ലോഡുമായി ലോറി ജീവനക്കാർ ഗോഡൗണിന് മുന്നിൽ കാത്തുനിൽക്കുകയാണ്. 

"