ആലപ്പുഴ: എറണാകുളം-ആലപ്പുഴ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണാണ് ഗതാഗതം തടസപ്പെട്ടത്. തുറവൂരിനും മാരാരികുളത്തിനും ഇടയിൽ രണ്ട് സ്ഥലത്ത് ഒരേസമയം മരങ്ങള്‍ കടപുഴകി വീണെന്നാണ് വിവരം. മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗതാഗതം പുനസ്ഥാപിക്കാന്‍ രണ്ട് മണിക്കൂറെങ്കിലും വേണമെന്നാണ് സൂചന. ആലപ്പുഴ വഴി കടന്നു പോകേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്സ്പ്രസ്സ്, കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ്സ് എന്നീ തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചു വിട്ടു.