Asianet News MalayalamAsianet News Malayalam

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. മനഃപൂർവം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.

Traffic police fined bus for adventures driving in palakkad
Author
Palakkad, First Published Jul 17, 2022, 9:25 AM IST

പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്.

ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.

Also Read: വെള്ളക്കെട്ടില്‍ ബസ്സോടിച്ച്, തബല കൊട്ടി പ്രതിഷേധിച്ച ഡ്രൈവറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു  

കുത്തിയൊലിക്കുന്ന പുഴയില്‍ ചാടി മരത്തടി പിടുത്തം; നടപടിയ്ക്കൊരുങ്ങി പൊലീസ്

മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ അപകടകരമാം വിധം പുഴയില്‍ ചാടി പിടിക്കുന്നവര്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി മലപ്പുറം പൊലീസ്.  മലപ്പുറത്ത് 'മുള്ളൻകൊല്ലി വേലായുധൻമാര്‍' കൂടിയതോടെ  കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചാടി ജീവന്‍ അപകടത്തിലാക്കി മരത്തടികൾ സാഹസികമായി പിടിക്കുന്നവർക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

നിലമ്പൂരിലെ മമ്പാട് ചാലിയാറില്‍ ഇത്തരത്തില്‍ യുവാക്കള്‍ ചാടുന്ന വീഡിയോ വൈറലായിരുന്നു. വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍  നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുള്ളൻ കൊല്ലി വേലായുധന്റെ  സാഹസികതകൾ അനുകരിക്കുകയാണ് ചില ചെറുപ്പക്കാർ. പാലത്തിൽ നിന്നും കയർ കെട്ടി പുഴയിലേക്ക് ഇറങ്ങി ഒലിച്ചു വരുന്ന മരങ്ങൾ പിടിച്ചു കെട്ടാനുള്ള ശ്രമമാണ്. ജീവന്‍ പണയം വച്ചുള്ള യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്തോടെ കർശന മുന്നറിയിപ്പുമായി വനം റവന്യൂ പൊലീസ് വകുപ്പുകൾ രംഗത്തെത്തി. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ്‌ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികളും മറ്റും പിടിക്കുന്നതിനായി പുഴയിൽ ഇറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം റവന്യൂ അധികൃതർ അറിയിച്ചു. പുഴയിൽ ജലനിരപ്പ് വർധിച്ച സാഹചര്യത്തിൽ കുട്ടികളുമായി പുഴയോ മറ്റു ജലാശയങ്ങളോ കാണാൻ പോകരുതെന്നും മീൻ പിടിക്കുന്നതിന് വേണ്ടി പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios