രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കി.

മുംബൈ: കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയെ തുടർന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാൻ കഴിഞ്ഞിട്ടില്ല. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് 12.45 ന് പൻവേലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്.രത്നഗിരി, ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി.

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

YouTube video player