കൊല്ലം: തിരുവനന്തപുരം - മുംബൈ സിഎസ്ടി  എക്സ്പ്രസിന്‍റെ എഞ്ചിൻ കൊല്ലത്ത് വച്ച് തകരാറിലായി. രാവിലെ ആറ് മണിയോടെ കൊല്ലം ജംഗ്ഷന്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് എഞ്ചിന്‍ തകരാറിലായത്. ഇതേ തുടര്‍ന്ന് ഇതുവഴി പോകേണ്ട മറ്റ് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. 

ട്രെയിന്‍ മാറ്റാന്‍ ശ്രമം തുടരുകയാണ്. ഇതിനാല്‍ ഗതാഗതം അരമണിക്കൂറോളം വൈകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജനതതാബ്ദി,പരശുറാം എക്സ്പ്രസ്, ജയന്തി ജനത തുടങ്ങിയ വണ്ടികള്‍ പകുതി വഴിയില്‍  പിടിച്ചിട്ടിരിക്കുകയാണ്. ഈ ട്രെയിനിലെ യാത്രക്കാര്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.