തിരുവനന്തപുരം:  മ്യൂസിയം സിഐ ജി സുനിലിനെ സ്ഥലം മാറ്റി. കാസർകോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സ‌റ്റേഷനിലേക്കാണ് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുനില്‍.

ലോ കോളജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെത്തുടര്‍ന്ന്  സിപിഎം ജില്ലാ നേതൃത്വം സുനിലിനെതിരെ രംഗത്ത് വന്നിരുന്നു