ട്രാൻൻസ്ജെൻഡറുകളായ പ്രവീൺ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തിൽ പാലക്കാട് വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിൻ്റെ തുടർച്ചയായാണ് വിവാഹം.
പാലക്കാട്: ട്രാൻൻസ്ജെൻഡറുകളായ പ്രവീൺ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തിൽ പാലക്കാട് വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിൻ്റെ തുടർച്ചയായാണ് വിവാഹം. സ്വത്വം വെളിപ്പെട്ടുത്തിയ കാലം മുതൽ ഈ നിമിഷം വരെ നിരന്തരം വെല്ലുവിളികളിലൂടെ കടന്നു പോകുന്ന രണ്ടു വ്യക്തികൾ.
അതിജീവനത്തിന്റെ പാതയിൽ എപ്പോഴോ പ്രണയച്ചുവട് വെച്ചവർ. പ്രവീൺ നാഥ് മുൻ മിസ്റ്റർ കേരള. റിഷാന മുൻ മിസ് മലബാർ . പ്രവീണിന് പ്രിയം ബോഡി ബിൽഡിംഗ്. റിഷാനയ്ക്ക് മോഡലിംഗ്. തുടക്കത്തിൽ എതിർത്ത വീട്ടുകാരും ചേർത്തുവെച്ചതോടെ വിവാഹം. ഇരുവരും തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പാലക്കാട് നടന്ന ചടങ്ങിൽ ട്രാൻസ് വിഭാഗത്തിലെ നിരവധി പേർ പങ്കെടുത്തു.
പെണ്ണുടലിൽ നിന്ന് ആണ്‍ ശരീരത്തിലേയ്ക്കുള്ള പൊള്ളുന്ന യാത്രയാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീൺ നാഥിന്റേത്. പലതവണ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴും തനിലെ കഴിവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്ന 'മസില്‍ അളിയന്‍'. ബോഡി ബിൽഡിങ്ങിലേക്കും മിസ്റ്റർ കേരളയിലേയ്ക്കും പ്രവീണ്‍ എത്തിയത് ആകസ്മികമായിട്ടായിരുന്നു.
Read more: കടന്നു വന്ന വഴികൾ മറക്കില്ല; ട്രാൻസ് മാനായ പ്രവീൺ നാഥ് ഇനി പുതു ജീവിതത്തിലേയ്ക്ക്, കൂട്ടായി റിഷാനയും
എറണാകുളത്ത് പഠിക്കുമ്പോള്‍ ഫിറ്റ്നസിനായി മാത്രം ജിമ്മില്‍ പോകുന്ന പതിവേ ഉണ്ടായിരുന്നോള്ളൂ. ജിമ്മിലും അത്ര നല്ല നോട്ടങ്ങള്‍ അല്ല പ്രവീണ്‍ നേരിട്ടത്. എന്നാല്‍ തൃശൂരില്‍ എത്തിയപ്പോള്‍ താമസസ്ഥലമായ പൂങ്കുന്നത്തിന് അടുത്തുള്ള ജിം ആണ് പ്രവീണിന്‍റെ ജീവിതം മാറ്റി മറിച്ചത്
കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീണ്‍.അഭിനയത്തിലും ഒരു കൈ നോക്കിയ പ്രവീണിന് ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങള്‍ക്ക് കൂട്ടായി ട്രാന്‍സ് വുമണും മലപ്പുറംകാരിയുമായ റിഷാന ഐഷുവും പ്രവീണിനൊപ്പം ഇനിയുണ്ടാകും. രണ്ട് വര്‍ഷത്തെ ഇവരുടെ സൗഹൃദം ഇന്ന് വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു.
