പണം ലഭ്യമാകുന്ന മുറക്കെ ശമ്പളം നൽകാനാകൂയെന്ന് ആന്‍റണി രാജു. ഇലക്ട്രിക് ബസ്സുകള്‍ കെഎസ്ആര്‍ടിസിയുടെ ചെലവ് കുറക്കും
തിരുവനന്തപുരം: ആഗസ്റ്റ് മാസം പിറന്നിട്ടും കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇന്നലെ തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ ഈ മാസം പത്താം തീയതിക്ക് മുമ്പ് ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്ന് എം ഡി ബിജു പ്രഭാകര്‍ ഉറപ്പ് നല്‍കിയിരുന്നു. ജൂണിലേയും ജൂലൈയിലേയും ശമ്പള കുടിശ്ശിക നീണ്ടുപോകില്ലെന്ന ഉറപ്പാണ് എംഡി നല്‍കിയത്. എന്നാല്‍, ഗതാഗത മന്ത്രി ആന്‍ണി രാജുവിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ ഉറപ്പ് നല്‍കാന്‍ തയ്യാറായില്ല. പത്താം തീയതിക്കകം ശമ്പളം നൽകാൻ ആകുമോ എന്ന് ഉറപ്പു പറയാതിരുന്ന ഗതാഗത മന്ത്രി, തീരുമാനമെടുക്കേണ്ടത് മാനേജ്മെന്‍റാണെന്നും പറഞ്ഞു.പണം ലഭ്യമാകുന്ന മുറക്കേ ശമ്പളം നൽകാനാകൂ. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ സിഐടിയു സിറ്റി സർക്കുലർ ബസുകൾ തടയുന്നു, ശമ്പളം കൊടുത്തിട്ട് മതി പരിഷ്കരണമെന്ന് തൊഴിലാളി യൂണിയൻ
കെ എസ് ആർ ടി സിയുടെ (ksrtc) സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ (city circular electric bus service) പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സി ഐ ടി യു(citu). കെ സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സി ഐ ടി യു പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ഭരണാനുകൂല സംഘടനയായ സി ഐ ടി യുവിന്‍റെ നേതൃത്വത്തിൽ ബസ് തടയുന്നത്. കെ എസ് ആർ ടി സി സ്വിഫ്റ്റ് എടുക്കാൻ വന്ന ഡ്രൈവറെ ഇറക്കാനും ശ്രമം .
കെ എസ് ആര്‍ ടി സി യിൽ പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ ടി സി എം.ഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ കലാപക്കൊടി ഉയർത്തിയത്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സി ഐ ടി യു തടയുക. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുന്നത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബി എം എസും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നത്തെ ഉദ്‌ഘാടന ചടങ്ങിന് പോലീസ് സംരക്ഷണം തേടിയിട്ടുണ്ട്
ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടികളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസ്സുകൾ എത്തിയാൽ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി മാനേജ്മെന്‍റ് പൊലീസ് സഹായത്തോടെയാണ് സർവീസ് നടത്തുക .ഡിപ്പോകളിൽ പൊലീസ് വിന്യാസം ഉണ്ട്
