ആലപ്പുഴ കളക്ട്രേറ്റിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗം ഓഫീസ് അടച്ചു. കായംകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധു ഓഫീസിലെത്തിയെന്ന വിവരത്തെ തുടർന്നാണ് നടപടി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അനിശ്ചിതകാലത്തേക്ക് ഭക്തർക്ക് പ്രവേശനം വിലക്കി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

ഇളവുകൾ ലഭിച്ചിരുന്നെങ്കിലും ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലേക്ക് ഇന്ന് വരെ പ്രവേശനം അനുവദിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദീർഘിപ്പിക്കുകയാണ് ദേവസ്വം ബോർഡ് ചെയ്തിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ എൻ.വാസു പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്. അതിനിടെ ആലപ്പുഴ കളക്ട്രേറ്റിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗം ഓഫീസ് അടച്ചു. കായംകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധു ഓഫീസിലെത്തിയെന്ന വിവരത്തെ തുടർന്നാണ് നടപടി. ഈ ഓഫീസിലെ എക്സിക്യുട്ടീവ് എഞ്ചിനീയറടക്കം 33 പേരെ ക്വാറന്റീനിലാക്കി.