ഒരേസമയം 5 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം. 

തിരുവനന്തപുരം: കൊവിഡ് പ്രോട്ടക്കോൾ പാലിച്ച് ശബരിമലയൊഴികെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം. ഒരേസമയം 5 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം. 

Add Asianetnews as a Preferred SourcegooglePreferred

ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹ്യ അകലം, ദർശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. 

രാവിലെ 6ന് മുൻപും വൈകിട്ട് ആറര മുതൽ ഏഴ് വരെയും പ്രവേശനം ഉണ്ടാവില്ല. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ മാർച്ച് 22 മുതൽ 5 മാസമായി ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.