കഴിഞ്ഞ ദിവസം നിർമ്മാണം പുനരാരംഭിക്കാൻ എക്സൈസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു

പത്തനംതിട്ട: 'ജവാൻ' റമ്മിനായി കാത്തിരിക്കുന്നവർക്ക് സന്തേഷവാർത്ത. ജവാൻ വീണ്ടും മദ്യപാനികളുടെ കയ്യിലേക്കെത്തുന്നു. ജവാൻ റം ഉത്പാദനം നടത്തുന്ന തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിൽ മദ്യ ഉത്പാദനം നാളെ പുനരാരംഭിക്കും. ബ്ലെൻഡ് ചെയ്ത മദ്യം തൃപ്തികരമെന്ന പരിശോധനാഫലം വന്നതോടെയാണ് ഉത്പാദനം കാര്യക്ഷമമാകുന്നത്. കഴിഞ്ഞ ദിവസം നിർമ്മാണം പുനരാരംഭിക്കാൻ എക്സൈസ് കമ്മീഷണറും ഉത്തരവിട്ടിരുന്നു.

നേരത്തെ സ്പിരിറ്റ് മോഷണത്തിന് പിന്നാലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം ഒളിവില്‍ പോയതോടെയാണ് ഇവിടെ മദ്യഉത്പാദനം നിലച്ചത്. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മോഷണം വലിയ വാർത്തയായിരുന്നു. അന്വേഷണത്തിന് പിന്നാലെ കുറ്റക്കാ‍ർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona