മഹാരാഷ്ട്ര: ഗുജറാത്തിൽ നിന്നും ഗുരുതരാവസ്ഥയിൽ കേരളത്തിലേക്ക് പുറപ്പെട്ട രോഗിക്ക് മഹാരാഷ്ട്ര അതിർത്തിയിൽ യാത്ര നിഷേധിച്ചു. കണ്ണൂർ സ്വദേശിയായ പത്ഭനാഭനാണ് ദുരനുഭവം. കരൾ രോഗം മൂർച്ചിച്ചതിനെ തുടർച്ചതിനെ തുടർന്നാണ് ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ നിന്ന് 67കാരനായ പത്ഭനാഭനെ കേരളത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ജില്ലാ കളക്ടറുടേയും സ്ഥലം എംപിയുടേയും സാക്ഷ്യപത്രത്തോടെയാണ് യാത്ര പുറപ്പെട്ടത്. എന്നാൽ, അതിർത്തിയിൽ കടത്തിവിടാനാവില്ലെന്ന് പറഞ്ഞ് രോ​ഗിയുമായി വന്ന ആംബുലന്‍സ് മഹാരാഷ്ട്ര പൊലീസ് മടക്കി അയയ്ക്കുകയായിരുന്നു. സുരേന്ദ്ര നഗറിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ പത്ഭനാഭൻ എട്ട് വർഷമായി ഒറ്റയ്ക്കാണ് കഴിയുന്നത്. ഗുജറാത്തിൽ ബന്ധുക്കളാരും ഇല്ല. കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിന് കേരള സർക്കാർ സഹായിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം.