Asianet News MalayalamAsianet News Malayalam

'ഹെൽമെറ്റിടാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തത് സൗദി അറേബ്യയിൽ'; കേരളാ പൊലീസിന്റെ പിഴയെത്തി!

കാമറളെയെല്ലാം വെട്ടിച്ച് മുങ്ങുന്ന വിരുതൻമാരിൽ ചിലര്‍ പൊലീസിന്റെ മൊബൈൽ കാമറയുടെ കണ്ണിലും കുടുങ്ങാറുണ്ട്. 

Traveled on the back of a bike without a helmet in Saudi Arabia Kerala police fine  interesting story
Author
First Published Jan 21, 2024, 3:14 PM IST

തിരുവനന്തപുരം: എഐ ക്യമറ തരുന്ന ചല്ലാനിലെ വിവരങ്ങൾ വഴി പണി കിട്ടിയ നിരവധി കള്ളൻമാരുടെയും വ്യാജൻമാരുടെയും വാർത്തകൾ ഇപ്പോൾ സാധാരണമാണ്. എഐ ക്യാമറ വഴിയല്ലാതെയും പൊലീസും എംവിഡിയും എല്ലാം നിയമലംഘനങ്ങൾക്ക് പിഴയിടുന്നുണ്ട്. പൊലീസ് കൺട്രോൾ റൂം കാമറകളാണ് ഇതിൽ മറ്റൊന്ന്. എന്നാൽ ഈ കാമറളെയെല്ലാം വെട്ടിച്ച് മുങ്ങുന്ന വിരുതൻമാരിൽ ചിലര്‍ പൊലീസിന്റെ മൊബൈൽ കാമറയുടെ കണ്ണിലും കുടുങ്ങാറുണ്ട്. 

ഇത്തരത്തിൽ ഹെൽമെറ്റിടാതെ യാത്ര ചെയ്തതിന് വെഞ്ഞാറമ്മൂട് സ്വദേശിക്ക് വന്ന പിഴ നോട്ടീസാണ് പുതിയ താരം. തിരുവനന്തപുരം റൂറൽ പൊലീസ് അയച്ചതാണ് പിഴ നോട്ടീസ്. പൊലീസ് ഉദ്യോഗസ്ഥൻ പകര്‍ത്തിയ ചിത്രം സഹിതമാണ് യുവാവിന് പിഴയടക്കാനുള്ള നോട്ടീസ് നൽകിയത്. എല്ലാ വിവരങ്ങളും കൃത്യം, പക്ഷെ സംഭവം നടന്ന സ്ഥലം കണ്ടപ്പോൾ വാഹന ഉടമയുടെ കണ്ണ് തള്ളി.  

ചെല്ലാൻ പ്രകാരം കൃത്യം നടന്നത് പാളയത്തോ തംമ്പാനൂരോ അല്ല, അങ്ങ് സൗദി അറേബ്യയിലാണ് എന്നാണ് പൊലീസ് പറയുന്നത്!  സംഭവം നടന്നതു തന്നെ പക്ഷെ കിട്ടിയ ചെല്ലാനിൽ സൗദി അറേബ്യയെന്ന് വന്നതെങ്ങനെ എന്ന അമ്പരപ്പിലാണ് വാഹന ഉടമ. നേരത്തെ  കാറിന് ഹെൽമിറ്റിടാതെ യാത്ര ചെയ്തതിന് എംവിഡി പിഴ നൽകിയ  സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ആദ്യമായിട്ടാണ് ഈ സാധനം കൃത്യസമയത്ത് പൊട്ടിയത്', ചീത്തപ്പേര് മാറ്റിയ പാര്‍ട്ടി പോപ്പര്‍; വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios